24.2 C
Kunnamkulam
Friday, August 7, 2026
Home Bureaus Chavakkad നിര്‍മാണം പൂര്‍ത്തീകരിച്ച പത്തായം റോഡ് നാടിന് സമര്‍പ്പിച്ചു

നിര്‍മാണം പൂര്‍ത്തീകരിച്ച പത്തായം റോഡ് നാടിന് സമര്‍പ്പിച്ചു

51

കടപ്പുറം ഗ്രാമപഞ്ചായത്ത് നാലാം വാര്‍ഡ് പൂന്തിരുത്തിയില്‍ കട്ടവിരിയ്ക്കല്‍ നിര്‍മാണം പൂര്‍ത്തീകരിച്ച പത്തായം റോഡ് നാടിന് സമര്‍പ്പിച്ചു. നാലാം വാര്‍ഡ് മെമ്പര്‍ മുഹമ്മദ് നാസിഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ പഞ്ചായത്ത് പ്രസിഡന്റ് സ്വാലിഹ ഷൗക്കത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തിന്റെ 2024-25 ജനകീയ ആസൂത്രണ പദ്ധതി പ്രകാരം വികസന ഫണ്ടില്‍ നിന്ന് 3 ലക്ഷം വകയിരുത്തിയാണ് 60 മീറ്റര്‍ നീളത്തിലും ഒമ്പത് അടി വീതിയിലും റോഡിന്റെ കട്ടവിരിയ്ക്കല്‍ പൂര്‍ത്തീകരിച്ചത്. ചടങ്ങില്‍ കടപ്പുറം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയര്‍മാന്‍ വി പി മന്‍സൂര്‍ അലി മുഖ്യാതിഥിയായി. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സന്‍ ശുഭ ജയന്‍, ഗ്രാമപഞ്ചായത്ത് അംഗം സുനിത പ്രസാദ്, ആശാ വര്‍ക്കര്‍ സുലൈഖ, മുഹമ്മദ് ഇഖ്ബാല്‍, അശോകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ മുഹമ്മദ് സ്വാഗതവും വൈസ് ചെയര്‍മാന്‍ മുഹമ്മദ് റാഫി നന്ദിയും പറഞ്ഞു.

ADVERTISEMENT
error: Content is protected !!