കുന്നംകുളത്തു നടന്ന് വന്നിരുന്ന സംസ്ഥാന യൂത്ത് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആതിഥേയരായ തൃശ്ശൂരും, പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടും ജേതാക്കളായി. വാശിയേറിയ ആണ്‍കുട്ടികളുടെ കലാശപോരില്‍ കോഴിക്കോടിനെ 47 നെതിരെ 63 പോയിന്റ് സ്വന്തമാക്കിയാണ് നിലവിലെ ജേതാക്കളായ തൃശ്ശൂര്‍ കിരീടം നിലനിര്‍ത്തിയത്.