തയ്യൂര്‍ ശ്രീസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ മുരുകന് ഭക്തജന സംഘം നിര്‍മ്മിച്ചു നല്‍കിയ വെള്ളി തിരുമുഖം ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. ഹിഡുംബന്‍ സ്വാമിയുടെ സന്നിധിയില്‍ നിന്ന് താലപ്പൊലിയോട് കൂടി ഘോഷയാത്രയായി ക്ഷേത്രത്തിലെത്തിച്ചാണ് വെള്ളി തിരുമുഖം സമര്‍പ്പിച്ചത്. ക്ഷേത്രം മേല്‍ശാന്തി രഞ്ജിത് ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിച്ചു. സന്ധ്യാ ശ്രീരാമന്‍, ശൈലജ, ഉഷാ മുര്‍ത്തി, സുമ മോഹനന്‍, ഗീതാ രാജന്‍, രമ കളത്തില്‍, ലതാ ഉണ്ണി എന്നിവര്‍ നേതൃത്വം നല്‍കി.