ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി നടന്ന് പോകുകയായിരുന്ന രണ്ട് സ്ത്രീകള്‍ക്ക് ബൈക്കിടിച്ച് പരിക്കേറ്റു. തൈക്കാട് സ്വദേശികളായ ആലിക്കല്‍ വിജയലക്ഷ്മി, ഓടാട്ട് സതി രാജീവന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ അഞ്ചരയോടെ മാവിന്‍ ചുവടാണ് അപകടം ഉണ്ടായത്. പരിക്കേറ്റ ഇരുവരേയും ആക്ട്‌സ് പ്രവര്‍ത്തകര്‍ മുതുവട്ടൂര്‍ രാജ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.