27.7 C
Kunnamkulam
Wednesday, September 23, 2026
Home Bureaus Perumpilavu ഇഡബ്ലിയുഎസ്എ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി

ഇഡബ്ലിയുഎസ്എ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി

67

വയറിങ്ങ് തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, സിവില്‍ കോണ്‍ട്രാക്ടര്‍മാര്‍ ഇലക്ട്രിക് വയറിങ്ങ് ജോലി ഉള്‍പ്പെടെ ഏറ്റെടുക്കുന്ന പ്രവണത അവസാനിപ്പിക്കുക. തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ഇ ഡബ്ലി യു എസ് എ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ സമരം നടത്തി. കുന്നംകുളം കെ എസ് ഇ ബി ഡിവിഷന്‍ ഓഫീസിന് മുന്നില്‍ ജില്ലാ കമ്മിറ്റി അംഗം സഖാവ് പി.ജി ജയപ്രകാശ് ഉത്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം എ വില്‍സല്‍ അധ്യക്ഷത വഹിച്ചു. സംഘടന സംസ്ഥാന കമ്മിറ്റി അംഗം മണികണ്ഠന്‍ പെരുമ്പിലാവ്, ജില്ലാ കമ്മിറ്റി അംഗം കെ എന്‍ നിഖില്‍, അജിത് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT
error: Content is protected !!