കണ്ടാണശ്ശേരി പഞ്ചായത്തില്‍ ‘ പച്ചക്കറി കൃഷി മണ്‍ചട്ടിയില്‍ ‘ പദ്ധതിയുടെ ഉദ്ഘാടനം നടത്തി

കണ്ടാണശ്ശേരി പഞ്ചായത്തില്‍ 2024-25 വര്‍ഷത്തെ ജനകീയാസൂത്രണ പദ്ധതി പ്രകാരം പച്ചക്കറി കൃഷി മണ്‍ചട്ടിയില്‍ പദ്ധതിയുടെ ഉദ്ഘാടനം നടന്നു. കണ്ടാണശ്ശേരി കൃഷിഭവനില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ്
മിനി ജയന്‍ പദ്ധതിയുടെ ഉദഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡണ്ട് എന്‍.എസ്.ധനന്‍ അദ്ധ്യക്ഷനായി. കൃഷി ഓഫീസര്‍ ഗായത്രി രാജശേഖരന്‍ പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍.എ.ബാലചന്ദ്രന്‍. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ നിവ്യ റെനീഷ്. പഞ്ചായത്ത് അംഗങ്ങളായ അഡ്വ. പി.വി. നിവാസ്, പി.കെ. അസിസ് എ.എ. കൃഷ്ണന്‍, ടി.ഒ. ജോയ്, ശരത്ത് രാമനുണ്ണി,രമ ബാബു,കെ.കെ. ജയന്തി, ഷീബ ചന്ദ്രന്‍ അസിസ്റ്റന്റ് കൃഷി ഓഫീസര്‍ അനൂപ് എന്നിവര്‍ സംസാരിച്ചു. 1 ലക്ഷം രൂപ വകയിരുത്തി പഞ്ചായത്തിലെ 66 ഗുണഭോക്താക്കള്‍ക്കാണ് മണ്‍ചട്ടിയും പച്ചക്കറി തൈകളും വിതരണം ചെയ്തത്.

ADVERTISEMENT