എം.എല്‍.എ മുരളി പെരുനെല്ലി പാലിയേറ്റീവ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു

കേരളത്തിന്റെ ആരോഗ്യ മേഖല ലോകോത്തര നിലവാരം പുലര്‍ത്തുന്നതാണെന്ന് മുരളി പെരുനെല്ലി എം.എല്‍.എ. കണ്ടാണശ്ശേരി പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പ്രണയ ദിനത്തില്‍ സാന്ത്വനം എന്ന പേരില്‍ സംഘടിപ്പിച്ച പാലിയേറ്റീവ് കുടുംബ സംഗമം മുരളി പെരുനെല്ലി ഉദ്ഘാടനം ചെയ്തു.  ചൊവ്വന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.ജി. പ്രമോദ് മുഖ്യാതിഥിയായി. ഡെപ്യൂട്ടി ഡി.എം.ഒ. ഡോ. സതീഷ് മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍. എസ്.ധനന്‍, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍പേഴ്‌സന്‍ ശാരി ശിവന്‍, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ നിവ്യ റെനീഷ്, ഷെക്കീല ഷെമീര്‍, എന്‍.എ.ബാലചന്ദ്രന്‍, കണ്ടാണശ്ശേരി കുടുബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. പി. ചിന്ത തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT