തദ്ദേശ ദിനാഘോഷത്തിനോടനുബന്ധിച്ച് കലാമത്സരങ്ങള്‍ സംഘടിപ്പിച്ചു

ഫെബ്രുവരി 18, 19 തീയതികളിലായി ഗുരുവായുരില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിനോടനുണ്ഡിച്ച് ജനപ്രതിനിധികളുടേയും ജീവനക്കാരുടേയും സംസ്ഥാനതല കലാമത്സരം സംഘടിപ്പിച്ചു. ക്ഷേത്രപ്രവേശന സത്യാഗ്രഹ സ്മാരക ഗ്രൗണ്ടില്‍ നടത്തിയ കലാമത്സരങ്ങളില്‍ ലളിത ഗാനം, തിരുവാതിരക്കളി. നാടന്‍ പാട്ട്, സംഘനൃത്തം, പെന്‍സില്‍ ഡ്രോയിംഗ് എന്നി വിഭാഗങ്ങളിലാണ് മത്സരങ്ങള്‍ നടത്തിയത്.വൈകീട്ട് 4 മണിയ്ക്ക് ഇരുപതില്‍ പരം തദ്ദേശ സ്ഥാപനങ്ങള്‍ പങ്കെടുക്കുന്ന വിളംബര ഘോഷയാത്ര നടക്കും.ഗുരുവായൂര്‍ നഗരസഭ ടൗണ്‍ ഹാളില്‍ നിന്നും ആരംഭിച്ച് ഔട്ടര്‍ റിംഗ് റോഡ് വഴി ടൗണ്‍ഹാളില്‍ സമാപിക്കും. 5 മണിയ്ക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫസര്‍ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്യും. എന്‍.കെ. അക്ബര്‍ എം.എല്‍.എ. അധ്യക്ഷനാകും. പ്രവാസി ക്ഷേമനിധി ബോര്‍ഡ്‌ചെയര്‍മാന്‍. കെ.വി. അബ്ദുള്‍ ഖാദര്‍ മുഖ്യാതിഥിയാകും. 7 മണിയിക്ക് മല്ലാരി ടീം അവതരിപ്പിക്കുന്ന വാദ്യോപകരണ സംഗീത പരിപാടിയും അരങ്ങേറും.

ADVERTISEMENT