നിലമ്പുര്‍ കോവിലകം അഞ്ചുമുറിയില്‍ താമസിക്കുന്ന പുന്നത്തൂര്‍ കോവിലകം വലിയ തമ്പുരാന്‍ നാരായണരാജ അന്തരിച്ചു. 94 വയസ്സായിരുന്നു. കൃഷിവകുപ്പ് മുന്‍ ജോയിന്റ് ഡയറക്ടര്‍ ആയിരുന്നു പരേതന്‍. പരേതയായ നളിനി തമ്പാട്ടിയാണ് ഭാര്യ. സിനിമ പിന്നണി ഗായകന്‍ കൃഷ്ണചന്ദ്രന്‍, മീര എന്നിവര്‍ മക്കളാണ്. സംസ്‌കാരം ഇന്ന് രാത്രി 8 മണിക്ക് നിലമ്പുര്‍ കോവിലകം ശ്മശാനത്തില്‍.