തൃത്താല ഫെസ്റ്റ്; ഗതാഗതക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തി

(പ്രതീകാത്മക ചിത്രം)

ഞായറാഴ്ച നടക്കുന്ന തൃത്താല ഫെസ്റ്റിന്റെ ഭാഗമായി വൈകീട്ട് 5 മുതല്‍ രാത്രി 9 വരെ തൃത്താല ഭാഗത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി തൃത്താല പോലീസ് അറിയിച്ചു. ഞാങ്ങാട്ടിരി – തൃത്താല വഴി പടിഞ്ഞാറങ്ങാടി – എടപ്പാള്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സമാന്തരപാതയായ ഞാങ്ങാട്ടിരി – കൂറ്റനാട് -പടിഞ്ഞാറങ്ങാടി റൂട്ടിലും തിരിച്ചും, കൂറ്റനാട് ഭാഗത്ത് തൃത്താല റോഡില്‍ വരുന്ന വാഹനങ്ങള്‍ മേഴത്തൂരില്‍ നിന്ന് തിരിഞ്ഞ് മേഴത്തൂര്‍ – കാക്കരാത്ത്പടി വഴിയും ആലൂര്‍ ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ വട്ടത്താണി വന്ന് തിരിഞ്ഞ് കക്കാട്ടിരി വഴിയും പരുതൂര്‍ മേഖലയില്‍നിന്ന് വെള്ളിയാങ്കല്ല് പാലം വഴി വരുന്ന വാഹനങ്ങള്‍ തൃത്താല സ്‌കൂള്‍ പരിസരത്ത് നിന്ന് തിരിഞ്ഞ് കൂടല്ലൂര്‍ റൂട്ടിലും പോകണമെന്ന് തൃത്താല പോലീസ് അറിയിച്ചു.

 

ADVERTISEMENT