25 C
Kunnamkulam
Monday, July 27, 2026
Home Ariyippukal പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അറിയിപ്പ്; കാട്ടുപന്നി നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഷൂട്ടിംഗ് നടത്തും

പുന്നയൂര്‍ക്കുളം ഗ്രാമപഞ്ചായത്ത് അറിയിപ്പ്; കാട്ടുപന്നി നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് ഷൂട്ടിംഗ് നടത്തും

കാട്ടുപന്നി ശല്യം തടയുന്നത്തിനും കൃഷിനാശവും ജനജീവിതത്തിന് ഭീഷണിയുമാകുന്ന കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനായി സര്‍ക്കാര്‍ ഉത്തരവ് പ്രകാരം എംപാനല്‍ ചെയ്ത ഷൂട്ടര്‍മാരുടെ സേവനം ശനിയാഴ്ച്ച വൈകുന്നേരം 6 മണി മുതല്‍ പുലര്‍ച്ചെ 6 മണി വരെ ലഭ്യമാണ്. പഞ്ചായത്തിലെ വിവിധ പ്രശ്‌നബാധിത വാര്‍ഡുകളില്‍ ഇവരുടെ സേവനം ലഭ്യമാണ്. പൊതുജനങ്ങള്‍ വെടിവെപ്പ് നടക്കുന്ന സമയങ്ങളില്‍ പറമ്പുകളിലോ വനാതിര്‍ത്തിയോട് ചേര്‍ന്ന പ്രദേശങ്ങളിലോ അനാവശ്യമായി ഇറങ്ങിനടക്കരുത്. വെടി ഏല്‍ക്കുമ്പോള്‍ വലിയ ശബ്ദം ഉണ്ടാകാന്‍ സാധ്യതയുണ്ട്, പരിഭ്രാന്തരാകരുത്. വളര്‍ത്തുമൃഗങ്ങളെ സുരക്ഷിതമായ കൂടുകളില്‍ കെട്ടിയിടാന്‍ പ്രത്യേകം ശ്രദ്ധിക്കുക. പന്നികള്‍ ഇറങ്ങുന്ന കൃത്യമായ സ്ഥലം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത് വാര്‍ഡ് മെമ്പര്‍മാരെ അറിയിക്കുക.

 

ADVERTISEMENT
error: Content is protected !!