ചക്ക പറിക്കാന്‍ മരത്തില്‍ കയറിയ ഗൃഹനാഥന്‍ മരത്തില്‍ നിന്ന് വീണു മരിച്ചു

കുന്നംകുളം കാണിപ്പയ്യൂരില്‍ ചക്ക പറിക്കാന്‍ മരത്തില്‍ കയറിയ ഗൃഹനാഥന്‍ മരത്തില്‍ നിന്ന് വീണു മരിച്ചു. ചൂണ്ടല്‍ പുതുശ്ശേരി സ്വദേശി 61 വയസ്സുള്ള രാമകൃഷ്ണനാണ് മരിച്ചത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. രാമകൃഷ്ണന്‍ കാര്യസ്ഥനായി പ്രവര്‍ത്തിക്കുന്ന കാണിപ്പയ്യൂരിലെ സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള വീട്ടിലെ മരത്തില്‍ ചക്ക പറിക്കാനായി കയറിയതോടെ താഴെ വീഴുകയായിരുന്നു. വീഴ്ചയില്‍ തലയ്ക്കുള്‍പ്പെടെ ഗുരുതരമായി പരിക്കേറ്റ രാമകൃഷ്ണനെ കുന്നംകുളം പരസ്പര സഹായ സമിതി ആംബുലന്‍സ് പ്രവര്‍ത്തകര്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.

ADVERTISEMENT