‘മിന്നാമിന്നി’ അങ്കണവാടി കലാമേള നടത്തി

വടക്കേക്കാട് പഞ്ചായത്തിലെ 23 അങ്കണവാടികളെ ഉള്‍ക്കൊള്ളിച്ച് സംഘടിപ്പിച്ച മിന്നാമിന്നി കലാമേള പഞ്ചായത്ത് പ്രസിഡന്റ് നബീല്‍ എന്‍.എം.കെ ഉദ്ഘാടനം ചെയ്തു. വൈലത്തൂര്‍ പി.സി.എം. പ്ലാസയില്‍ വെച്ച് നടത്തിയ ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജില്‍സി ബാബു അദ്ധ്യക്ഷയായി. സ്ഥിരംസമിതിയധ്യക്ഷരായ കെ.റഷീദ്, ശ്രീധരന്‍ മാക്കാലിക്കല്‍, രുഗ്മ്യ സുധീര്‍, ഖാലിദ്, ഷിജില, ഐ.സി.ഡി.എസ്. പ്രത്യുഷ ശ്രീജിത്ത് എന്നിവര്‍ പങ്കെടുത്തു. അങ്കണവാടി കുട്ടികളുടെ സംഘനൃത്തം, പ്രച്ഛന്നവേഷം, നാടോടി നൃത്തം തുടങ്ങിയ ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നു.

ADVERTISEMENT