ചങ്ങരംകുളത്ത് വന്‍ തീപിടുത്തം. ഹൈവേ ജംഗ്ഷനിലെ ഓടിട്ട കെട്ടിടത്തിന് തീപിടിച്ചു. അടഞ്ഞ് കിടന്നിരുന്ന പ്രമുഖ അടക്കാ കമ്പനിയുടെ ഓടിട്ട കെട്ടിടത്തിനാണ് തീപിടിച്ചത്. ഞായറാഴ്ച വൈകീട്ട് മൂന്ന് മണിയോടെയാണ് സംഭവം. ഹൈവേ ജംഗ്ഷനില്‍ സ്ഥിതി ചെയ്യുന്ന കെവിഎം അടക്കാ മാര്‍ക്കറ്റിന്റെ ഓടിട്ട കെട്ടിടമാണ് കത്തി നശിച്ചത്. പൊന്നാനിയില്‍ നിന്ന് എത്തിയ 2 യൂണിറ്റ് ഫയര്‍ഫോഴ്സും ചങ്ങരംകുളം പോലീസും നാട്ടുകാരും ചേര്‍ന്ന് മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവില്‍ തീ അടച്ചെങ്കിലും കെട്ടിടത്തിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ജംഗ്ഷനിലെ ബസ്റ്റോപ്പ് അടക്കം സ്ഥിതി ചെയ്യുന്ന ജന തിരക്കേറിയ ഭാഗത്തുണ്ടായ തീ പിടുത്തം ഏറെ നേരെ ആശങ്ക പരത്തി. ഞായറാഴ്ച ആയതിനാല്‍ കമ്പനിക്കുള്ളില്‍ ആളില്ലാത്തതിനാല്‍ വലിയ ദുരന്തമാണ് ഒഴിവായത്.