ബി.ജെ.പി തൃശ്ശൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡണ്ടായി സ്ഥാനമേറ്റ അഡ്വ.നിവേദിത സുബ്രഹ്‌മണ്യന്‍ എരുമപ്പെട്ടി, കടങ്ങോട്, വേലൂര്‍ പഞ്ചായത്തുകളില്‍ സന്ദര്‍ശനം നടത്തി. എരുമപ്പെട്ടി തിരുഹൃദയ ഫൊറോന വികാരി ഫാ. ജോഷി ആളൂര്‍, ഡോ.ശ്രീകൃഷ്ണന്‍, പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍, ഭാരവാഹികള്‍, അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചര്‍ ഉള്‍പ്പടെയുള്ളവരെ സന്ദര്‍ശിച്ചു. വേലൂര്‍ തണ്ടിലം വയോമന്ദിരത്തിലെ അന്തേവാസികളേയും സന്ദര്‍ശിച്ചു.
ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഇ. ചന്ദ്രന്‍, എരുമപ്പെട്ടി മണ്ഡലം പ്രസിഡന്റ് ജിത്തു തയ്യൂര്‍, സുഭാഷ് ആദൂര്‍, പി.കെ.ബാബു, അഭിലാഷ് തയ്യൂര്‍, രാജേഷ് കുട്ടഞ്ചേരി, എം.വി.ധനീഷ്, അഭിലാഷ് കടങ്ങോട് എന്നിവരും പ്രസിഡന്റിനോടൊപ്പമുണ്ടായിരുന്നു.