കണ്ടാണശ്ശേരി ഗ്രാമീണ വായനശാല കലാസമിതിയുടെ ആഭിമുഖ്യത്തില്‍ എം ടി വാസുദേവന്‍ നായര്‍ – പി ജയചന്ദ്രന്‍ അനുസ്മരണവും സംഗീതരാവും സംഘടിപ്പിച്ചു. ഗ്രാമീണ വായനശാല കെ.കെ. കേശവേട്ടന്‍ സ്മൃതി മണ്ഡപത്തില്‍ നടന്ന അനുസ്മരണ ചടങ്ങ്പ്രവാസി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ വി അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. വായനശാല പ്രസിഡണ്ട് ബാലകൃഷ്ണന്‍ നരിയംപുള്ളി അധ്യക്ഷനായി. എം.ടി. വാസുദേവന്‍ നായരുമായി ആത്മബന്ധമുണ്ടായിരുന്ന പ്രശസ്ത ദാരുശില്പി എളവള്ളി നന്ദന്‍ വിശിഷ്ടാതിഥിയായി. വായനശാല സെക്രട്ടറി വി.ഡി ബിജു, കലാ സമിതി പ്രസിഡണ്ട് സി.സി ബിജു എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് പ്രശസ്ത സിത്താറിസ്റ്റ് ഉസ്താദ് അഹമ്മദ് ഇബ്രാഹിം നേതൃത്വ നല്‍കിയ സംഗീതരാവില്‍ കണ്ടാണശ്ശേരിയിലെ പതിനഞ്ചോളം കലാകാരന്മാര്‍ പങ്കെടുത്തു.