ഗുരുവായുരില്‍ നടക്കുന്ന തദ്ദേശ ദിനാഘോഷത്തിനോടനുബന്ധിച്ച് അക്കാദമിക് സെഷന്‍ ഉദ്ഘാടനം തദ്ദേശ സ്വയംഭരണവകുപ്പ്മന്ത്രി എം.ബി. രാജേഷ് നിര്‍വഹിച്ചു. എംഎല്‍എ എന്‍.കെ. അക്ബര്‍ അധ്യക്ഷനായിരുന്നു. മുന്‍ ധനകാര്യവകുപ്പ് മന്ത്രി ഡോ.റ്റി.എം. തോമസ് ഐസക് വിജ്ഞാന കേരളം എന്ന വിഷയത്തില്‍ ഓണ്‍ലൈനായി സംസാരിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ശ്രീറാം സാംബശിവ റാവു ഐ. എ. എസ്,തദ്ധേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രടറി ശര്‍മ്മിളാ മേരി ജോസഫ് ഐ എ എസ് , കേരള ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ബി.പി. മുരളി, കേരള ചേംബര്‍ ഓഫ് മുന്‍സിപ്പല്‍ ചെയര്‍മാന്‍ എം.ഒ. ജോണ്‍, കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് കെ.എം.ഉഷ എന്നിവര്‍ പങ്കെടുത്തു.ഗുരുവായൂര്‍ നഗരസഭ ചെയര്‍മാന്‍ എം. കൃഷ്ണദാസ് സ്വാഗതവും തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍, എം.പി. അജിത് കുമാര്‍ നന്ദിയും പറഞ്ഞു.