പി.ആര്‍.അശോകന്റെ 12-ാം ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു

ദീര്‍ഘകാലം സി.പി.ഐ.എം.എളവള്ളി ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന പി.ആര്‍.അശോകന്റെ 12-ാം ചരമവാര്‍ഷികാചരണം സംഘടിപ്പിച്ചു. എളവള്ളി പഞ്ചായത്തില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ പി.സി. ജോസഫിനൊപ്പം നേതൃത്വപരമായ പങ്ക് വഹിക്കുകയും എളവള്ളിയുടെ കലാ- സാംസ്‌കാരിക രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച പി.ആര്‍ അശോകന്‍ നിരവധി നാടകങ്ങളുടെ രചയിതാവും, നല്ല അഭിനേതാവുമായിരുന്നു. അനുസ്മരണ യോഗം സി.പി.ഐ.എം മണലൂര്‍ ഏരിയ സെക്രട്ടറി പി.എ. രമേശന്‍ ഉദ്ഘാടനം ചെയ്തു. കെ.എം. പരമേശ്വരന്‍ അദ്ധ്യക്ഷനായിരുന്നു. മണലൂര്‍ ഏരിയ കമ്മറ്റി അംഗം പി.ജി.സുബി ദാസ്, എളവള്ളി ലോക്കല്‍ സെക്രട്ടി പി.എ. ഷൈന്‍, ചിറ്റാട്ടുകര ലോക്കല്‍ സെക്രട്ടറി ബി.ആര്‍.സന്തോഷ് ടി.കെ. ചന്ദ്രന്‍, പി.വി. അശോകന്‍ എന്നിവര്‍ സംസാരിച്ചു.

ADVERTISEMENT