പഴഞ്ഞി അരുവായ് ശ്രീ ചിറവരമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിലെ പൂരം വേല മഹോത്സവം ഫെബ്രുവരി 23, 24 തിയതികളിലായി ആഘോഷിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി ഭാരവാഹികള്‍ അറിയിച്ചു. പൂര ദിവസമായ 23 ന് ഞായറാഴ്ച രാവിലെ 5 ന് ക്ഷേത്രം തന്ത്രി കക്കാട് വാസുദേവന്‍ നമ്പൂതിരിയുടെ പ്രധാന കാര്‍മ്മികത്വത്തില്‍ നടതുറക്കല്‍ , നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, മലര്‍ നിവേദ്യം എന്നിവയും 5.30 ന് ഗണപതിഹോമം, 6 ന് ഉഷ:പൂജ, ചതു:ശ്ലത നിവേദ്യം, 7 .30 ന് തന്ത്രി പൂജ, 9.15 ഉച്ച പൂജ എന്നിവക്ക് ശേഷം 10.30 മുതല്‍ നടപ്പറമെപ്പും ഉണ്ടായിരിക്കും.