പെരുമ്പിലാവ് അന്‍സാര്‍ വിമന്‍സ് കോളേജില്‍ എന്‍.എസ്.എസ്. & എന്‍.സി.സി. നേതൃത്വത്തില്‍ സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. അന്‍സാര്‍ വിമന്‍സ് കോളേജിലെ നാഷണല്‍ സര്‍വീസ് സ്‌കീം , നാഷണല്‍ കേഡറ്റ് കോര്‍പ്‌സ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തിയ രക്തദാന ക്യാമ്പ് തൃശ്ശൂര്‍ ഐ.എം.എ. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബാലഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ഉന്നത വിദ്യാഭ്യാസ ഡയറക്ടര്‍ ഷാജു മുഹമ്മദുണ്ണി , കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ആരിഫ് എന്നിവര്‍ പങ്കെടുത്തു. എന്‍.എസ്.എസ്. പ്രോഗ്രാം ഓഫിസര്‍ ഹസീന നൗഷാദ് , എന്‍.സി.സി. പ്രോഗ്രാം ഓഫിസര്‍ രജിത, കേഡറ്റുകളായ നന്ദന, അമിന ഷാജി, ഹജറത്തുല്‍ അന്‍ഷിഫ, ആയ്ഷ മെഹറിന്‍ തുടങ്ങിയവര്‍ എന്നിവര്‍ നേതൃത്വം നല്‍കി.