കേന്ദ്രബജറ്റിലെ കേരളത്തോടുള്ള അവഗണനയ്‌ക്കെതിരെ സി.പി.എം ചാവക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാല്‍നട പ്രചരണ ജാഥക്ക് തുടക്കമായി. അഞ്ചങ്ങാടി വളവില്‍ നിന്ന് ആരംഭിച്ച പ്രകടനം സെന്ററില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന പൊതുയോഗം സേവിയര്‍ ചിറ്റിലപ്പള്ളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഏരിയ കമ്മിറ്റി അംഗം എ.എച്ച് അക്ബര്‍ അധ്യക്ഷത വഹിച്ചു. സിപിഎം ജില്ല കമ്മിറ്റി അംഗങ്ങളായ സി. സുമേഷ്, എം. കൃഷ്ണദാസ്, സിപിഎം ഏരിയ സെക്രട്ടറി ടി. ടി. ശിവദാസന്‍, ഏരിയ കമ്മിറ്റി അംഗങ്ങള്‍, കടപ്പുറം പഞ്ചായത്ത് മെമ്പര്‍മാരായ പ്രസന്ന ചന്ദ്രന്‍, റാഹില വഹാബ് എന്നിവര്‍ സംസാരിച്ചു. ജാഥ ക്യാപ്റ്റന്‍ ടി.ടി. ശിവദാസന്‍, വൈസ് ക്യാപ്റ്റന്‍ എന്‍.കെ. അക്ബര്‍, മാനേജര്‍ ഷീജ പ്രശാന്ത് എന്നിവര്‍ നയിക്കുന്ന ജാഥയ്ക്ക് സിദ്ധിക്ക് പള്ളി പരിസരത്ത് സ്വീകരണം നല്‍കി. തുടര്‍ന്ന് വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങി ഇന്നു വൈകീട്ട് അണ്ടത്തോട് സമാപിക്കും.