വടക്കേക്കാട് തിരുവളയന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ 1987 എസ് എസ് എല്‍ സി ബാച്ച് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സഹപാഠിക്ക് ഒരു സ്വപ്ന വീട് എന്ന പദ്ധതിയുടെ ഭാഗമായുള്ള ഭവനത്തിന്റെ താക്കോല്‍ കൈമാറ്റം 23-ാം തിയതി ഞായറാഴ്ച സ്‌കൂള്‍ അങ്കണത്തില്‍ നടത്തുമെന്ന് ഭാരവാഹികള്‍ പുന്നയൂര്‍ക്കുളത്ത് വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. എസ് എസ് സി ബാച്ച് ഗ്രൂപ്പ് പ്രസിഡണ്ട് ശശി സൗപര്‍ണിക, സെക്രട്ടറി സുരേഷ് ആലുക്കല്‍, ഗ്രൂപ്പ് പ്രവാസി കോഡിനേറ്റര്‍ എന്‍ വി അബ്ദുല്‍ മന്‍സൂര്‍, കെ എം രാധാകൃഷ്ണന്‍, വികെ സിദ്ദീഖ് തുടങ്ങിയവര്‍ വാര്‍ത്തസമ്മേളനത്തില്‍ പങ്കെടുത്തു.