തൃശൂര്‍ ജില്ലാ കളക്ടര്‍ക്കൊപ്പം സെല്‍ഫി; കുട്ടികള്‍ ഹാപ്പി

തൃശൂര്‍ ജില്ലാ കളക്ടര്‍ അര്‍ജ്ജുന്‍ പാണ്ഡ്യന്‍ ഐ എ എസിനോടൊപ്പം സെല്‍ഫിയെടുത്ത് കുരുന്നുകള്‍. കരിക്കാട് ചേറു മെമ്മോറിയല്‍ എല്‍.പി സ്‌കൂളിലെ വാര്‍ഷീക ആഘോഷത്തിനെത്തിയപ്പോഴായിരുന്നു കുഞ്ഞുങ്ങള്‍ കളക്ടര്‍ക്കൊപ്പം സെല്‍ഫിയെടുത്തത്. സ്‌കൂളിലേക്ക് എത്തിയ കളകടറെ കുട്ടികള്‍ ആവേശത്തോടെ കയ്യടിച്ചാണ് സ്വീകരിച്ചത്. ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം, നമുക്ക് ഒരൊറ്റ സെല്‍ഫി എടുക്കാമോ എന്ന് കളക്ടര്‍ കുട്ടികളോട് ചോദിച്ചതോടെ കുട്ടികള്‍ക്കത് ആഹ്ലാദമായി. കളക്ടറുടെ സൗഹാര്‍ദപരമായ പെരുമാറ്റം കുട്ടികള്‍ക്ക് പ്രചോദനം കൂടിയായിരുന്നു.

ADVERTISEMENT