കോട്ടോല്‍ വില്ലന്നൂര്‍ മഹല്ല് മുഹയുദ്ധീന്‍ ജുമാ മസ്ജിദ് ഹയാത്തുല്‍ ഇസ്ലാം മദ്രസയുടെ ഗോള്‍ഡന്‍ ജൂബിലി പ്രഖ്യാപനവും മജ്‌ലിസുന്നൂര്‍ വാര്‍ഷികവും നടത്തി. എസ്.എം.എഫ് ജില്ലാ പ്രസിഡണ്ട് എ.വി അബൂബക്കര്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് അബൂബക്കര്‍ ഹാജിയുടെ അധ്യക്ഷതയില്‍ പന്നിത്തടം ജുമാ മസ്ജിദ് ഖത്തീബ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. മഹല്ല് ഖത്തീബ് മുസ്തഫ ഫൈസി ഗോള്‍ഡന്‍ ജൂബിലി പദ്ധതി പ്രഖ്യാപനവും മഹല്ല് രക്ഷാധികാരി എന്‍.പി അബ്ദുല്‍ ഖാദര്‍ ഹാജി ലോഗോ പ്രകാശനവും നിര്‍വഹിച്ചു. മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ കരീം ഫൈസി മജ്‌ലിസുന്നൂറിന് നേതൃത്വം നല്‍കി. അബു മുസ്ലിയാര്‍ കരിക്കാട്, അബ്ദുല്‍ ഖാദര്‍ ഹാജി കൊരട്ടിക്കര, ഷംസുദ്ദീന്‍ വെട്ടിക്കടവ്, അബ്ദുല്‍ ലത്തീഫ് ഹാജി, റഫീഖ് എം കെ, അഷറഫ് തുടങ്ങിയവര്‍ സംസാരിച്ചു. ഷംസുദ്ധീന്‍ ടി.എ സ്വാഗതവും കരീം പി.എ നന്ദിയും പറഞ്ഞു.