കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുമ കാറ്ററിംഗ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു

കടങ്ങോട് പഞ്ചായത്ത് പതിനേഴാം വാര്‍ഡ് എ.ഡി.എസിന് കീഴില്‍ ഫ്രണ്ട്‌സ് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഒരുമ കാറ്ററിംഗ് യൂണിറ്റ് പ്രവര്‍ത്തനമാരംഭിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. ചൊവന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ കെ.കെ. മണി മുഖ്യാതിഥിയായി. പഞ്ചായത്ത് സിഡിഎസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ സുരേഷ് അധ്യക്ഷത വഹിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍റെജുല അബ്ദുല്‍ വഹാബ് ആശംസകള്‍ നേര്‍ന്നു. എഡിഎസ് അംഗങ്ങള്‍, കുടുംബശ്രീ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഫ്രണ്ട്‌സ് കുടുംബശ്രീയിലെ ഉമൈബ, ഷെറീന, ഫൗസിയ, ബിജി എന്നിവര്‍ ചേര്‍ന്നാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്. കടങ്ങോട് സിഡിഎസിന്റെ സഹകരണത്തോടെ രജിസ്‌ട്രേഷന്‍ നടത്തിയാണ് സംരംഭം ആരംഭിച്ചിരിക്കുന്നത്.വിവിധ ആഘോഷപരിപാടികള്‍ക്കായി രുചികരമായ ഭക്ഷണമെത്തിച്ച് നല്‍കുക എന്നതാണ് ലക്ഷ്യം വെയ്ക്കുന്നത്.

 

 

 

ADVERTISEMENT