ആശ വര്‍ക്കര്‍മാരുടെ ആവശ്യങ്ങള്‍ പരിഗണിക്കണമെന്നും, വിഷയത്തില്‍ കേന്ദ്രത്തെ പഴിക്കുന്ന സമീപനം പരിഹാസ്യമെന്നും ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗം വി. മുരളീധരന്‍. തൃശൂരില്‍ ബി.ജെ.പി. ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പാവപ്പെട്ട സ്ത്രീകള്‍ തെരുവില്‍ സമരം ചെയ്യുമ്പോള്‍ പിഎസ്സി അംഗങ്ങള്‍ക്കും കെ.വി. തോമസിനുമെല്ലം ലക്ഷങ്ങള്‍ കൂട്ടിക്കൊടുക്കുന്നതിലൂടെ ആശാവര്‍ക്കര്‍മാരെ അപമാനിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. അധ്വാനിക്കുന്ന തൊഴിലാളിവര്‍ഗത്തിന്റെയല്ല നാട്ടിലെ വരേണ്യവര്‍ഗത്തിന്റെ പാര്‍ട്ടിയാണ് എന്ന് തെളിയിക്കുകയാണ് സിപിഎം. കൊവിഡ് കാലത്ത് ആശാവര്‍ക്കര്‍മാര്‍ നടത്തിയ ഇടപെടലാണ് ഭരണത്തുടര്‍ച്ച ഉറപ്പാക്കിയതെന്ന വസ്തതുതയെങ്കിലും മുഖ്യമന്ത്രി ഓര്‍മിക്കണമായിരുന്നുവെന്നും മുന്‍കേന്ദ്രമന്ത്രി തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. ആശവര്‍ക്കാര്‍മാരുടെ സമരത്തിലും പതിവുപോലെ കേന്ദ്രത്തെ കുറ്റപ്പെടുത്താനാണ് സംസ്ഥാന സര്‍ക്കാര്‍ നീക്കം.