വേലൂര്‍ മണിമലര്‍ക്കാവ് ഭരണി ഉത്സവം കേരള ടൂറിസം വകുപ്പ് വെബ്‌സൈറ്റില്‍ ഇടം പിടിച്ചു. നവകേരള യാത്രക്കിടെ വേലൂരിലെ സാംസ്‌കാരിക പ്രവര്‍ത്തകന്‍ സുരേഷ് പുതുക്കുളങ്ങര നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് നടപടി. പതിനെട്ടര കാവുകളില്‍ ഒന്നായ വേലൂര്‍ മണിമലര്‍ക്കാവ് ഭഗവതി ക്ഷേത്രം ഉത്സവം കുതിര വേലകള്‍ കൊണ്ടും നാടന്‍ കലാരൂപം കൊണ്ടും സമ്പന്നമാണ് -1956 ല്‍ നടത്തിയ വേലൂര്‍ മണിമലര്‍ക്കാവ് മാറുമറയ്ക്കല്‍ സമരം കേരള ചരിത്രത്തില്‍ ഇടം നേടിയതാണ്. മാറുമറയ്ക്കല്‍ സമരത്തെക്കുറിച്ചും വെബ്‌സൈറ്റില്‍ പരാമര്‍ശം ഉണ്ട്.