തൃത്താല സെൻറിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസുകാരൻ മരിച്ചു. ആറ് പേർക്ക് പരിക്ക്.

തൃത്താല സെൻറിൽ കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വയസുകാരൻ മരിച്ചു. ആറ് പേർക്ക് പരിക്ക്.തൃത്താല സെൻ്ററിൽ സി സി ടി വി ന്യൂസ് ബ്യൂറോക്ക് താഴെ പി ഡബ്ല്യുഡി ഗസ്റ്റ് ഹൗസിന് സമീപം കാറും ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു മരണം. ഒരു വയസുള്ള ഐസിൻ ആണ് മരിച്ചത്. ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഞായറാഴ്ച പുലർച്ചെ ആറേ മുക്കാലോടെ ആയിരുന്നു അപകടം. കോഴിക്കോട് എയർപോർട്ടിൽ നിന്നും പട്ടാമ്പിയിലേക്ക് പോവുകയായിരുന്ന മാരുതി ബലേനോ കാർ ആണ് അപകടത്തിൽപെട്ടത്. പട്ടാമ്പിയിൽ നിന്നും കുറ്റിപ്പുറത്തേക്ക് പോവുകയായിരുന്ന ബസിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. പട്ടാമ്പി സ്വദേശി ഹനീഫയും കുടുംബവുമാണ് കാറിലുണ്ടായിരുന്നത്. അഞ്ച് മുതിർന്നവരും മൂന്ന് കുട്ടികളുമുൾപ്പടെയുള്ളവർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇതിൽ മൂന്ന് പേരെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും മറ്റ് മൂന്ന് പേരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയും പ്രവേശിപ്പിച്ചു. ഓടിക്കൂടിയ നാട്ടുകാർ ആണ് രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്.

ADVERTISEMENT