സാന്ത്വനം സഹായസമിതിയുടെ നേതൃത്വത്തില്‍ മോട്ടിവേഷന്‍ ക്ലാസ് നടത്തി

കടവല്ലൂര്‍ സാന്ത്വനം സഹായസമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമായി മോട്ടിവേഷന്‍ ക്ലാസ് നടത്തി. സംസ്ഥാനതല ശാസ്‌ത്രോത്സവത്തില്‍ സയന്‍സ് വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ആര്‍.ധീരജ് ഉദ്ഘാടനം നിര്‍വഹിച്ചു. സ്വാന്തനം സഹായ സമിതി പ്രസിഡണ്ട് മുഹമ്മദ് ഹാജി അധ്യക്ഷത വഹിച്ചു. ചാലിശ്ശേരി ഗവ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. സജീന ഷൂക്കൂര്‍, കടവല്ലൂര്‍ ഗവ. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വൃന്ദ, കടവല്ലൂര്‍ അല്‍ ഹയാത്ത് ഇംഗ്ലീഷ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സജിതാ വിശ്വംഭരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ശാസ്ത്രമേള വിജയികളായ ആര്‍ ധീരജ്, എം കെ. ഷഹരിയാര്‍ , സംസ്ഥാനതല കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനം നേടിയ ഷാമില്‍ദേവ്, മൂന്നാം സ്ഥാനം നേടിയ മുഹമ്മദ് ഫര്‍സാന്‍ പി കെ. എന്നിവരെ ചടങ്ങില്‍ അനുമോദിച്ചു. ഇന്റര്‍നാഷ്ണല്‍ മൈന്റ് ട്രെയിനറും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളൂവന്‍സറുമായ ഫിലിപ് മമ്പാട് ക്ലാസിന് നേതൃത്വം നല്‍കി. സഹായ സമിതി സെക്രട്ടറി മോഡേണ്‍ ബഷീര്‍ സ്വാഗതവും ട്രഷറര്‍ ഷമീര്‍ നന്ദിയും പറഞ്ഞു.

ADVERTISEMENT