ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും

ചെറുവത്താനി നരസിംഹ മൂര്‍ത്തി ക്ഷേത്രത്തിലെ ഉത്സവത്തിന് തിങ്കളാഴ്ച കൊടിയേറും. മാര്‍ച് ഒന്നു വരെ ഉത്സവ ചടങ്ങുകളും ആഘോഷങ്ങളും നീണ്ടു നില്‍ക്കും. ഉത്സവത്തിന്റെ ഭാഗമായുള്ള പ്രാസാദ ശുദ്ധി കര്‍മ്മങ്ങള്‍, കലശ പൂജകള്‍, അഭിഷേകങ്ങള്‍ എന്നിവ ശനി, ഞായര്‍ ദിവസങ്ങളില്‍ നടന്നു. ക്ഷേത്രം തന്ത്രി മഠത്തില്‍ മുണ്ടയൂര്‍ ദിവാകരന്‍ നമ്പൂതിരി, അഗ്‌നി ശര്‍മന്‍ നമ്പൂതിരി, മേല്‍ശാന്തി പിള്ളനേഴി പ്രസാദ് നമ്പൂതിരി എന്നിവര്‍ കാര്‍മികരായി. നിറമാല, തായമ്പക എന്നിവയും ഉണ്ടായി.

ADVERTISEMENT