ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു. മാന്തോപ്പ് വാര്‍ഡിനെ പ്രതിനിധീകരിച്ചിരുന്ന ബിന്ദുമോള്‍ രാജി വെച്ചതിനെ തുടര്‍ന്ന് ഭരണ സമിതിയിലുണ്ടായ ഒഴിവ് നികത്തുന്നതിന്റെ ഭാഗമായാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. നിലവില്‍ സി.പി.ഐ.എമ്മിന്റെ സിറ്റിംഗ് വാര്‍ഡായ മാന്തോപ്പ് നിലനിറുത്താന്‍ ഷഹര്‍ബാനെയാണ് രംഗത്തിറക്കിയിട്ടുള്ളത്. യു.ഡി.എഫിനായി സിജി ഗീവറും ബി.ജെ.പിക്കായി ബിനിത ഷിബിയുമാണ് പോരാട്ടത്തിനിറങ്ങിയിരിക്കുന്നത്. വോട്ടെണ്ണല്‍ ചൊവ്വാഴ്ച്ച രാവിലെ 10 ന് ചൊവ്വന്നൂര്‍ പഞ്ചായത്തോഫീസില്‍ നടക്കും.
Home Bureaus Kunnamkulam ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ആരംഭിച്ചു