നൃത്തഭംഗി കൊണ്ട് വേദിയില്‍ വിസമയം തീര്‍ത്ത് ആറ് വയസുകാരി

ആറ് വയസുകാരി അദിഷ്ട ശ്രീ ജ്യോതിയെന്ന കാര്‍ത്തുവിന്റെ നൃത്തഭംഗി കലാപ്രേമികള്‍ക്ക് ആവേശമായി. ചാലിശേരി മുലയംപറമ്പത്ത്കാവ് പൂരാഘോഷത്തിന്റെ ഏഴാം കൂത്തിന്റെ ഭാഗമായി ഞായറാഴ്ച രാത്രി മൈതാനത്ത് ജനകീയ പൂരാഘോഷ കമ്മിറ്റി ഒരുക്കിയ തിരുവരങ്കന്‍ കലാവിരുന്നിലാണ് കൊച്ചുമിടുക്കിയുടെ നൃത്ത പ്രകടനം സദസ് ആവേശത്തോടെ ആസ്വദിച്ചത്. തൃശൂര്‍ പുഴക്കല്‍ മാരാത്ത് വീട്ടില്‍ ശ്രീജിത്ത് – ദിവ്യ ദമ്പതിമാരുടെ മകളാണ് അദിഷ്ട. കലാടീമിലെ കലാകാരമാരോടൊപ്പം പാട്ടിനൊപ്പം താളത്തിന് അനുസരിച്ച് മനോഹരമായ ചുവടുകള്‍ വെച്ച് അദിഷ്ട സദസ്സിന്റെ കൈയ്യടി നേടി. തിരുവരങ്കന്‍ ഫോക്ക് അക്കാദമി കലാവിരുന്നില്‍ വേഷം കെട്ടുന്ന പിതാവ് ശ്രീജിത്ത് , പാട്ടുകാരിയുമായ അമ്മയുടെ പാത പിന്‍പറ്റിയാണ് മകള്‍ ചെറുപ്രായത്തിലും മിന്നുന്ന പ്രകടനം കാഴ്ചവെച്ചത്.

ADVERTISEMENT