ശ്രീകൃഷ്ണ കോളേജില്‍ സ്നേഹ തണ്ണീര്‍ കുടത്തിന്റെ ഉദ്ഘാടനം നടത്തി

പ്രകൃതി സംരക്ഷണ സംഘത്തിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ കോളേജ് ക്യാമ്പസില്‍ സ്ഥാപിച്ച സ്‌നേഹ തണ്ണീര്‍ കുടത്തിന്റെ ഉദ്ഘാടനം പ്രിന്‍സിപ്പല്‍ ഡോ.വിജോയ് പി.എസ്. നിര്‍വ്വഹിച്ചു. പ്രകൃതി സംരക്ഷണസംഘം സംസ്ഥാന സെക്രട്ടറി ഷാജി തോമസ് എന്‍ അദ്ധ്യക്ഷനായി. ജില്ലാ കോര്‍ഡിനേറ്റര്‍ സജി മാത്യൂ പദ്ധതി വിശദീകരണം നടത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി ഡെന്നീസ് മാസ്റ്റര്‍ സ്‌നേഹ തണ്ണീര്‍ കുടം ബ്രോഷര്‍ പ്രിന്‍സിപ്പളിന് കൈമാറി. എന്‍.എസ്.എസ്. സെക്രട്ടറിമാരായ വി.എന്‍. ശ്രീകൃഷ്ണന്‍ , നിഷ്ണുത ടി.എസ്., അനഘ കെ.എസ്., ഗ്രീഷ്മ ഒ.ടി., പ്രോഗ്രാം ഓഫീസര്‍മാരായ ഡോ.ഗായത്രി ജി., ഡോ.സുരേഷ് വി നമ്പൂതിരി തുടങ്ങിയവര്‍ സംസാരിച്ചു.

ADVERTISEMENT