പടക്കത്തില്‍ നിന്ന് തീപ്പൊരിത്തെറിച്ചു വീണ് തീപിടുത്തം

കുന്നംകുളം ചൊവ്വന്നൂരില്‍ ചൊവ്വന്നൂര്‍ പഞ്ചായത്തിന് സമീപത്തെ പറമ്പിലെ ഉണങ്ങിയ പുല്ലിന് തീപിടിച്ചു. ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. ചൊവ്വന്നൂര്‍ പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചതിനെ തുടര്‍ന്നാണ് സിപിഎം പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്‍പില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചത്. ഇതിനിടെ പടക്കത്തില്‍ നിന്ന് തീപ്പൊരി സമീപത്തെ പറമ്പിലേക്ക് തെറിച്ചു വീഴുകയായിരുന്നു തീ ആളിപ്പടരുന്നത് കണ്ടതോടെ സിപിഎം പ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സമീപത്തെ ഹോട്ടലിലേക്ക് തീ പടരാതിരുന്നതിനാല്‍ വലിയ ദുരന്തം ഒഴിവായി.

ADVERTISEMENT