നായരങ്ങാടിയില്‍ സ്‌കൂട്ടറിന് പിറകില്‍ ബുള്ളറ്റ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന് പരിക്ക്. വടക്കേകാട് മൂന്നാംകല്ല് സ്വദേശി തലക്കോട്ടൂര്‍ വീട്ടില്‍ 70 വയസുള്ള ജോസിനാണ് പരിക്ക് പറ്റിയത്. സ്‌കൂട്ടര്‍ യാത്രക്കാരനെ വൈലത്തൂര്‍ ആക്ടസ് ആംബുലന്‍സ് പ്രവര്‍ത്തകര്‍ പുന്നയൂര്‍ക്കുളം ശാന്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.