സ്ത്രീവിരുദ്ധമായ സംഘപരിവാര്‍ ഫാസിസം രാജ്യത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെ ഇല്ലാതാക്കുകയാണെന്ന് വിമന്‍ ജസ്റ്റിസ് സംസ്ഥാന സമിതി അംഗം സുലേഖ അസീസ്. വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് കുന്നംകുളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മണ്ഡലം കണ്‍വീനര്‍ സറീന നജീബ് അധ്യക്ഷത വഹിച്ചു. യോഗ ട്രെയിനറും സമിതിയംഗവുമായ സീനത്ത് കോക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജമാഅത്തെ ഇസ്ലാമി വനിതാ ഏരിയ കണ്‍വീനര്‍ സഫിയ ഷംസുദ്ധീന്‍, വെല്‍ഫെയര്‍ പാര്‍ട്ടി കുന്നംകുളം മണ്ഡലം സെക്രട്ടറി എം.എ. കമറുദ്ധീന്‍, വിമന്‍ ജസ്റ്റിസ് ജില്ല വൈസ് പ്രസിഡന്റ് ആസിയ അനീസ് തുടങ്ങിയവര്‍ സംസാരിച്ചു. കണ്‍വെന്‍ഷനോടനുബന്ധിച്ചു നടന്ന പാചക മത്സരത്തില്‍ ഒന്നാം സമ്മാനത്തിനര്‍ഹയായ ഷീന കരീമിന് ചടങ്ങില്‍ സമ്മാനം നല്‍കി.
Home Bureaus Kunnamkulam വിമന്‍സ് ജസ്റ്റിസ് മൂവ്‌മെന്റ് കുന്നംകുളം മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം നടത്തി