ചൊവ്വന്നൂര്‍ ശ്രീ കൊടുവായൂര്‍ മഹാദേവക്ഷേത്രത്തിലെ മഹാശിവരാത്രി ബുധനാഴ്ച ആഘോഷിക്കും. മഹാശിവരാത്രിയോടനുബന്ധിച്ച് ആലുവ തന്ത്രവിദ്യാപീഠത്തിലെ ആചാര്യന്മാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ഇന്ന് വൈകീട്ട് ശുദ്ധി ചടങ്ങുകളും ശിവരാത്രി ദിവസമായ ബുധനാഴ്ച രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഇളനീര്‍ അഭിഷേകം, നവകം, പഞ്ചഗവ്യം, 108 കുടം ധാര, ഉച്ചപൂജ മുതലായ വിശേഷ പൂജകളും വൈകീട്ട് നിറമാല, ചുറ്റുവിളക്ക്, ദീപാരാധന, വിശേഷാല്‍ പൂജകള്‍, ശ്രീഭൂതബലി മുതലായവ നടക്കും. ശിവരാത്രി ദിവസം ഉച്ചയ്ക്ക് ക്ഷേത്രത്തില്‍ പ്രസാദഊട്ടും സമ്പൂര്‍ണ്ണ നെയ്വിളക്കും ഉണ്ടായിരിക്കും.