നായര്‍ സര്‍വീസ് സൊസൈറ്റി കാട്ടകാമ്പാല്‍ കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ 55-ാമത് മന്നം സമാധി ദിനാചരണം ആചരിച്ചു. കരയോഗമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ സെക്രെട്ടറി ഗിരീഷ് മന്നത്തിന്റെ ഛായാചിത്രത്തിനു മുന്നില്‍ ഭദ്രദീപം കൊളുത്തി. സമുദായാംഗങ്ങള്‍ പുഷ്പാര്‍ച്ചന നടത്തി. കരയോഗം എക്‌സിക്യൂട്ടീവ് അംഗം ജനാര്‍ദ്ദനന്‍ അതിയാരത്ത്, ട്രഷറര്‍ എം സി രാജേഷ് ,സമുദായാംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.