കൗക്കാനപ്പെട്ടി എ.എല്‍.പി സ്‌കൂളിന്റെ 100-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും ആഘോഷിച്ചു. എന്‍ കെ അക്ബര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ബ്ലോക് മെമ്പര്‍ ബിജു പള്ളിക്കര അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംങ്ങ് കമ്മറ്റി ചെയര്‍മാന്‍ റഹീം വീട്ടിപ്പറമ്പില്‍ വിശിഷ്ടാഥിതിയായിരുന്നു. ചാവക്കാട് എ ഇ ഒ ജയശ്രീ പി എം മുഖ്യപ്രഭാഷണം നടത്തി. സ്റ്റാഫ് സെക്രട്ടറി നമിത ഐ ചെറുവത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. റിട്ട ഡി.ഡി. ഇ കെ സുമതി എന്റോവ്‌മെന്റ് വിതരണം ചെയ്തു. ചടങ്ങില്‍ പൂര്‍വ്വ
വിദ്യാര്‍ത്ഥികളായ 90 വയസ്സുള്ള യാക്കോബ് മാക്കു, സൈനിക മെഡിക്കല്‍ ഓഫീസറായി ട്രയിനിംഗ് കഴിഞ്ഞെത്തിയ ജിഷ്ണു, മുതിര്‍ന്ന അധ്യാപിക ടി ജെ വത്സ എന്നിവരെ ആദരിച്ചു. പൂര്‍വ്വ വിദ്യാര്‍ത്ഥിയും വടക്കേക്കാട് ഗ്രാമപഞ്ചയാത്ത് വിദ്യാഭാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ റഷീദ് കണ്ണാത്ത്, പിടിഎ പ്രസിഡന്റ ഷെസീന എം.ആര്‍, ഒ എസ് എ പ്രസിഡന്റ് പി.വി. ബാലചന്ദ്രന്‍ മാസ്റ്റര്‍, മുന്‍ പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ സംസാരിച്ചു. കലാപരിപാടികളും അരങ്ങേറി.