ഗുരുവായൂർ മാവിൻചുവട്ടിൽ ആംബുലന്‍സും,സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികയായ വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. മുണ്ടൂർ കോഴിശ്ശേരി വീട്ടിൽ ലക്ഷ്മിയ്ക്കാണ് (48) പരിക്കേറ്റത്. ബുധനാഴ്ച്ച വൈകീട്ട് ആറരയോടെ സ്കൂട്ടറിൽ പോകുന്നതിനിടെ ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ലക്ഷ്മിയെ നാട്ടുക്കാരുടെ സഹായത്തോടെ ഗുരുവായൂർ ആക്ട്സ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.