ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രിക മരിച്ചു

ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ സ്‌കൂട്ടര്‍ യാത്രിക മരിച്ചു. ഗുരുവായൂര്‍ കിഴക്കേനട മാവിന്‍ചുവട് ജംങ്ക്ഷനു സമീപം ഇന്നലെ വൈകിട്ട് 6.30 നായിരുന്നു അപകടം. കേച്ചേരി ചിറനെല്ലൂര്‍ കോഴിശേരി 48 വയസ്സുള്ള ലക്ഷ്മിയാണ് മരിച്ചത്. കൈപ്പറമ്പ് പെട്രോള്‍ പമ്പില്‍ ജീവനക്കാരിയായ ലക്ഷ്മി ഗുരുവായൂരിലേക്ക് പാര്‍ട് ടൈം ജോലിക്കായി പോകുമ്പോഴായിരുന്നു അപകടം. രോഗിയുമായി തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കോട്ടപ്പുറം ലാസിയോ ആംബുലന്‍സുമായാണ് കുട്ടി ഇടിച്ചത്. ഗുരുതര പരിക്കേറ്റ ലക്ഷ്മിയെ ആക്ട്സ് ആംബുലന്‍സില്‍ കുന്നംകുളം മലങ്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി 10 മണിയോടെ മരണം സംഭവിച്ചു. കാര്‍ത്തികേയന്‍ ഭര്‍ത്താവും പ്രവീണ്‍, പ്രിയ എന്നിവര്‍ മക്കളുമാണ്.

ADVERTISEMENT