മജ്‌ലിസുന്നൂര്‍ വാര്‍ഷികവും വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി

വൈലത്തൂര്‍ മഹല്ലില്‍ മജ്‌ലിസുന്നൂര്‍ വാര്‍ഷികവും പ്ലസ് ടു മദ്രസ പഠനംപൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികളെ ആദരിക്കലും നടത്തി. മഹല്ല് പ്രസിഡണ്ട് എന്‍ എ കാസിം ഹാജി അധ്യക്ഷത വഹിച്ചു. റമളാന്‍ മുന്നൊരുക്കം എന്ന വിഷയത്തെ ആസ്പദമാക്കി ഉസ്താദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. പ്ലസ് ടു മദ്രസ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ഹിദാ ഫാത്തിമയേയും ആയിഷ റിഫാനെയും മദ്രസ മാനേജ്‌മെന്റും ഉസ്താദുമാരും ചേര്‍ന്ന് ആദരിച്ചു. കമ്മറ്റിയുടെ പ്രശംസപത്രം മൂസ്സ മാസ്റ്റര്‍, ജലീല്‍ വെട്ടിശേരി, ഉമ്മര്‍ ചെപ്പുള്ളിയില്‍, എ എം മുഹമ്മദ് എന്നിവര്‍ നല്‍കി.

ADVERTISEMENT