വിദ്യാര്‍ത്ഥിക്ക് കൈതാങ്ങായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി

കിഴൂര്‍ ശ്രീ വിവേകാനന്ദ കോളേജിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുടെ ചികിത്സയ്ക്കായി ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി 96,000 രൂപയുടെ ധന സഹായം നല്‍കും. ആദ്യ മാസത്തെ സഹായം നഗരസഭ കൗണ്‍സിലറും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സന്‍ കോളേജ് , യൂണിവേഴ്‌സിറ്റി യൂണിയന്‍ കൗണ്‍സിലര്‍ സുകൃത ബാലകൃഷ്ണന് കൈമാറി. ജന്മനാ ടൈപ്പ് വണ്‍ ഷുഗര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സയിലാണ് വിദ്യാര്‍ത്ഥി. മാസം തോറും ഇന്‍സുലിന്‍, മറ്റു മരുന്നുകള്‍ എന്നിവയ്ക്കായി 8000 രൂപയോളം ആവശ്യമാണ്. യൂണിയന്‍ ജനറല്‍ ക്യാപ്റ്റന്‍ ഒ.എസ് അഭിനവ്, ജോയിന്റ് സെക്രട്ടറി സി.ജി.അരുണിമ , മാഗസിന്‍ എഡിറ്റര്‍ പി.എ. റംലത്ത് , ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ADVERTISEMENT