ചാവക്കാട് വിദ്യാഭ്യാസ ജില്ല ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സര്‍വ്വീസില്‍ നിന്നു വിരമിക്കുന്ന തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എം.കെ അജിതകുമാരി, ചാവക്കാട് വിദ്യാഭ്യാസ ജില്ല ഓഫീസിലെ പി.എ സാദിഖ്. സി. എച്ച്. പ്രധാനധ്യാപകര്‍ എന്നിവര്‍ക്ക് യാത്രയയപ്പ് സംഘടിപ്പിച്ചു. കുന്നംകുളം ബഥനി സെന്റ് ജോണ്‍സ് ഇംഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന യാത്രയയപ്പ് യോഗം തൃശൂര്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.കെ അജിതകുമാരി ഉദ്ഘാടനം ചെയ്തു. ചാവക്കാട് വിദ്യാഭ്യാസ ഓഫീസര്‍ പി.വി റഫീക്ക് അധ്യക്ഷനായി. തൃശൂര്‍ ഡയറ്റിഫാക്കല്‍റ്റി അംഗം ഡോ. ശ്രീകല’ എം. പ്രധാനധ്യാപകരായ സി.പി.ലിജി, ജോസ് പി.എഫ്. സീമ എ. എം. ഫാദര്‍ യാക്കോബ് ഒ എ സി , രാജു ഡേവിഡ് വി.വി.സയ, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം കണ്‍വീനര്‍ എം.കെ സൈമണ്‍ എന്നിവര്‍ സംസാരിച്ചു..