ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു

മാലിന്യമുക്തം നവകേരള ജനകീയ ക്യാമ്പയിന്റെ ഭാഗമായി പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഹരിത കര്‍മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു. വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി വി സുരേന്ദ്രന്‍ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് സുഹറ ബക്കര്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി എന്‍ വി ഷീജ, വില്ലേജ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ശശിധരന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ രോഹിണി സോമ സുന്ദരന്‍, ഐആര്‍ടിസി കോഡിനേറ്റര്‍ ബി.എസ് ആരിഫ എന്നിവര്‍ പങ്കെടുത്തു.

ADVERTISEMENT