നാഗലശ്ശേരിയില്‍ ഇരുപതോളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ

നാഗലശ്ശേരി പഞ്ചായത്തില്‍ ഇരുപതോളം പേര്‍ക്ക് മഞ്ഞപ്പിത്ത ബാധ. പഞ്ചായത്തിലെ 3 വാര്‍ഡുകളിലായി 20 ഓളം പേര്‍ക്ക് മഞ്ഞപ്പിത്ത രോഗം ബാധിച്ചതായാണ് സൂചന. ഇതില്‍ രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണെന്ന സുചനകളും പുറത്ത് വരുന്നുണ്ട്. സംഭവത്തില്‍ ആരോഗ്യ വകുപ്പ് അടിയന്തിര യോഗം ചേരും. പഞ്ചായത്തില്‍ നടന്ന ഗൃഹ പ്രവേശന ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് രോഗ ബാധ ഏറ്റെതെന്നാണ് സംശയം

 

ADVERTISEMENT