ഉത്സവത്തിനിടെ ആക്രമണം ; പ്രതി അറസ്റ്റില്‍

കറുകപുത്തൂരില്‍ ഉത്സവത്തിനിടെ ആക്രമണം നടത്തിയ കേസിലെ പ്രതിയെ ചാലിശ്ശേരി പൊലീസ് അറസ്റ്റു ചെയ്തു. ചാത്തന്നൂര്‍ പുത്തന്‍പീടികയില്‍ മുഹമ്മദ് ഇര്‍ഫാന്‍ (20) ആണ് അറസ്റ്റിലായത്. കറകപുത്തൂര്‍ പുത്തന്‍കുളങ്ങര കാവ് ഉത്സവത്തിനിടെ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് അമ്പലവട്ടത്ത് വച്ച് കുറച്ചുപേരേ ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ചാലിശ്ശേരി പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

ADVERTISEMENT