ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ ലബ്ബയ്ക്ക യാ റമദാന്‍ സംഘടിപ്പിച്ചു

ഗേള്‍സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ കുന്നംകുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പെരുമ്പിലാവില്‍ പാതാക്കര, പൊറവൂര്‍ കോംപ്ലക്‌സ് യൂണിറ്റുകള്‍ സംയുക്തമായി റമദാന്‍ മാസത്തോടനുബന്ധിച്ച് ലബ്ബയ്ക്ക യാ റമദാന്‍ പരിപാടി സംഘടിപ്പിച്ചു. ജി ഐ ഒ കുന്നംകുളം ഏരിയ പ്രസിഡന്റ് ഷെഹബിയ എം.കെ. അധ്യക്ഷത വഹിച്ചു. പാതാക്കര യൂണിറ്റ് പ്രസിഡന്റ് യാസിറ ഉമ്മര്‍ ക്ലാസ്സെടുത്തു. ചടങ്ങില്‍ പെരുമ്പിലാവ് സ്വദേശിയും നാഷ്ണല്‍ സില്‍വര്‍ മെഡല്‍ ജേതാവുമായ സുഹൈമ നിലോഫര്‍ ന് സെക്രട്ടറി മുഹ്‌സിന അബ്ദുള്ള ഉപഹാരം നല്‍കി ആദരിച്ചു. ഏരിയ സമിതിയംഗം ഷാന അഫ്രിന്‍ , ഫഹ് മിത , നുസ്ഹ പര്‍വ്വിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ADVERTISEMENT