കേരള പ്രദേശ് ഗാന്ധിദര്‍ശന്‍ വേദി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തുടക്കമായി, ഗുരുവായൂര്‍ ഗാന്ധി സ്മൃതി മണ്ഡപത്തിന് മുന്നില്‍ ലഹരി വിരുദ്ധ സായാഹ്ന സദസ്സ് സംഘടിപ്പിച്ചു. കെ പി ജി ഡി സംസ്ഥാന ജനറല്‍ സെക്രട്ടറിയും സാഹിത്യകാരനുമായ ഡോ. അജിതന്‍ മേനോന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. തൃശ്ശൂര്‍ ജില്ലാ ചെയര്‍മാന്‍ പ്രൊഫ്. വി എ വര്‍ഗീസ് അധ്യക്ഷത വഹിച്ചു. കസ്തൂര്‍ബാ ഗാന്ധി ദര്‍ശന്‍ വേദി സംസ്ഥാന കണ്‍വീനര്‍ രേണുക മേനോന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് ചെയര്‍മാന്‍ വി കെ ജയരാജന്‍, ജില്ലാ ചെയര്‍പേഴ്‌സണ്‍ അഡ്വ. ലൈല പി, ഗുരുവായൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് വൈസ് പ്രസിഡണ്ട് ബാലന്‍ വാറണാട്ട് തുടങ്ങിയവര്‍ സംസാരിച്ചു.