‘പഠനോത്സവം’ ബിആര്‍സി തല ഉദ്ഘാടനം നടത്തി

കേരള സര്‍ക്കാര്‍ പൊതു വിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷ കേരളം ചാവക്കാട് ബി.ആര്‍.സി തല പഠനോത്സവം ഇരിങ്ങപ്പുറം സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളില്‍ ഗുരുവായൂര്‍ നഗരസഭ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ സായിനാഥന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷത്തെ കുട്ടികളുടെ പഠനമികവ് കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മുന്നില്‍ അവതരിപ്പിക്കുക എന്നതാണ് പഠനോത്സവത്തിന്റെ പ്രധാന ലക്ഷ്യം. സ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ പരിപാടിയില്‍ വാര്‍ഡ് കൗണ്‍സിലര്‍ ദീപ ബാബു അധ്യക്ഷത വഹിച്ചു. ചാവക്കാട് എഇഒ ജയശ്രീ ടീച്ചര്‍ മുഖ്യാതിഥിയായി. ജില്ല പ്രോഗ്രാം ഓഫീസര്‍ പി എസ് ഷൈജു പദ്ധതി വിശദീകരണം നടത്തി. ചാവക്കാട് ബിആര്‍സി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ എം.ടി സംഗീത, എസ്.എം.സി ചെയര്‍മാന്‍ ടി എസ് പ്രദീപ്, എംപിടിഎ പ്രസിഡണ്ട് ജസ്മ ഷിജോ തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാനാധ്യാപിക ഗീത എ സ്വാഗതവും പിടിഎ പ്രസിഡന്റ് കലാ ബിജു നന്ദിയും പറഞ്ഞു.

ADVERTISEMENT